നാലംഗ പ്രവാസി കുടുംബം ഫ്‌ളാറ്റില്‍ തീപ്പിടിച്ച് മരിച്ചു; മൂത്ത മകനെ സംശയം

വിശാഖപട്ടണം- നാലംഗം പ്രവാസി കുടുംബം അപാര്‍ട്‌മെന്റില്‍ തീപ്പിടിച്ച് മരിച്ച സംഭവത്തില്‍ ദുരുഹതയേറുന്നു. വിശാഖപട്ടണത്തെ ആദിത്യ ഫോര്‍ച്യൂണ്‍ അപാര്‍ട്‌മെന്റില്‍ ബുധനാഴ്ച രാവിലെയാണ് പ്രവായിയായ സുങ്കര ബംഗാരു നായിഡുവിനേയും ഭാര്യയും രണ്ടും മക്കളേയും തീപ്പിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയതാണ് മരണങ്ങളില്‍ ദുരൂഹ സൃഷ്ടിക്കുന്നത്. തുടക്കത്തില്‍ കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്തതായാണ് സംശയിച്ചിരുന്നത്. 50കാരനായ ബംഗാരു നായിഡു, ഭാര്യ ഡോ. നിര്‍മല (44), മക്കളായ ദീപക് (22), കശ്യപ് (19) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം ഇവരുടെ ഫ്‌ളാറ്റില്‍ ഏറെ സമയം നീണ്ട വഴക്ക് കേട്ടിരുന്നതായി അയല്‍ ഫ്‌ളാറ്റിലുള്ളവരും പറയുന്നു. ദീപക് മതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് സംശയിക്കുന്നു. മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ള ദീപക് വീട്ടുകാരുമായി വഴക്കിടാറുണ്ട്. എന്‍ഐടിയില്‍ നിന്ന് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ദീപക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു. ദീപകിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ദൂരൂഹ മരണത്തിന് കേസെടുത്ത പോലീസ് കേസ് അന്വേഷണം നടത്തിവരികയാണ്.
 

Latest News