Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും നീളമുള്ള മുയലിനെ കാണാതായി 

ലണ്ടന്‍- ലോകത്തെ ഏറ്റവും നീളമുള്ള മുയല്‍ എന്ന റെക്കോഡ് സ്വന്തമാക്കിയ ഡാരിയസ് എന്ന മുയല്‍ മോഷണം പോയി. വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ നിന്നാണ് ഡാരിയസിനെ കാണാതായതെന്ന് ഉടമ ആനെറ്റ് എഡ്വാസ് പറയുന്നു. 129 സെന്റി മീറ്റര്‍ നീളമുള്ള ഡാരിയസ് 2010ലാണ് ലോകത്തെ ഏറ്റവും നീളം കൂടിയ മുയലെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഡാരിയസിനെ കണ്ടെത്തി തരുന്നവര്‍ക്ക് 2000 പൗണ്ട് പാരിതോഷികവും ആനെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആനെറ്റ് നല്‍കിയ പരാതിയില്‍ ലണ്ടന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രധാന നഗരങ്ങളില്‍ ഡാരിയസിന്റെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പതിച്ചിട്ടുണ്ട്. ഏപ്രില്‍ 10നും 11നും ഇടയില്‍ രാത്രിയാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ ഡാരിയസിന് ഇനി മക്കള്‍ ഉണ്ടാകില്ലെന്ന് ആനെറ്റ് പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നത്. ഡാരിയസ് പിന്തുടരുന്നത് പ്രത്യേക ഭക്ഷണക്രമമാണ്. അത് പാലിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം. ഡാരിയസിനെ എടുത്തത് ആരായാലും തിരികെ നല്‍കണമെന്ന് ആനെറ്റ് അഭ്യര്‍ത്ഥിച്ചു.
 

Latest News