കോഴിക്കോട്- കെ.എം ഷാജിയുടെ എം.എൽ.എയുടെ വീട്ടിൽനിന്ന് 48 ലക്ഷം രൂപയാണ് കണ്ടെത്തിയതെന്ന് വിജിലൻസ്. കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽനിന്നാണ് പണവും രേഖയും കണ്ടെത്തിയതെന്ന് വിജിലൻസ് വ്യക്തമാക്കി. 82 രേഖകളും കണ്ടെത്തിയെന്ന് വിജിലൻസ് വ്യക്തമാക്കി. അതേസമയം, ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം പിന്നീടാണെന്ന് വിജിലൻസ് പറഞ്ഞു.കോഴിക്കോട്ടെയും കണ്ണൂർ അഴീക്കോട് ചാലാടിലെയും ഷാജിയുടെ വീടുകളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.