Sorry, you need to enable JavaScript to visit this website.

ആപ്പിൾ ലോഞ്ചിംഗ് 20 ന്; പുതിയ ഐപാഡുകളും  മാക്കും പ്രതീക്ഷിക്കുന്നു 

പുതിയ ഐപാഡുകളും ആപ്പിൾ സിലിക്കൺ മാക്ക് കംപ്യൂട്ടറുകളും പുറത്തിറക്കുമെന്ന് കരുതുന്ന ലോഞ്ചിംഗ് ഈ മാസം 20 നാണെന്ന് സ്ഥിരീകരണം. 
ഇതിനായുള്ള ക്ഷണങ്ങൾ കമ്പനി അയച്ചുതുടങ്ങിയതോടെയാണ് തീയതി സ്ഥിരീകരിച്ചത്. ആപ്പിൾ പാർക്കിൽ വെർച്വലയാണ് ഉദ്ഘാടനം. 
അടുത്തയാഴ്ച നിരവധി ഉൽപന്നങ്ങൾ പുറത്തിറക്കാൻ കമ്പനി ഒരുങ്ങിയിട്ടുണ്ടെന്ന് ഇൻവിറ്റേഷനിലുളള സ്പ്രിംഗ് ലോഡഡ് എന്ന ടാഗ് ലൈൻ സൂചന നൽകുന്നു. പുതിയ ഐപാഡ് പ്രോകളും സിലിക്കൺ മാക്കുകളുമാണ് ഉപോയക്താക്കൾ പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ ആഗോള ഡെവലപ്പർ കോൺഫറൻസ് ഇക്കുറിയും ഓൺലൈനിലായിരിക്കുമെന്ന് കമ്പനി അറിയിച്ചതിനു പിന്നാലെയാണ് പുതിയ ഉൽപന്നങ്ങളുടെ ലോഞ്ചിംഗിനെ കുറിച്ചുള്ള വാർത്ത. ജൂൺ ഏഴു മതൽ 11 വരെയാണ് വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം വെർച്വൽ കോൺഫറൻസാണ് സംഘടിപ്പിച്ചിരുന്നത്.  


 

Latest News