Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ യാത്രക്കാരനെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി

കൊണ്ടോട്ടി- ദുബായിൽനിന്നെത്തിയ യാത്രക്കാരനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയതായി സംശയം. കോഴിക്കോട് സ്വദേശിയായ യാത്രക്കാരനെയാണ് കരിപ്പൂരിന് സമപീത്തെ ഉണ്യാൽപറമ്പിൽ കാറിൽനിന്ന് പേരു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയത്. കരിപ്പൂരിൽനിന്ന് ടാക്‌സിയിൽ വരികയായിരുന്നയാളെയാണ് മറ്റ് രണ്ടു കാറുകളിലായി എത്തിയ സംഘം പേര് വിളിച്ചിറക്കി അവരുടെ കാറിൽ കയറ്റി കൊണ്ടുപോയത്. വിമാനതാവളത്തിൽനിന്ന് വിളിച്ച പ്രീ പെയ്ഡ് ടാക്‌സിയിലായിരുന്നു യുവാവിന്റെ യാത്ര. ലഗേജ് കാറിൽ തന്നെ ഉണ്ടായിരുന്നു. ഇതോടെ ടാക്‌സി ഡ്രൈവർ വിമാനതാവളത്തിലെത്തി പോലീസ് എയ്ഡ് പോസ്റ്റിൽ ലഗേജ് ഏൽപ്പിക്കുകയും സംഭവം അറിയിക്കുകയുമായിരുന്നു. കുറ്റിയാടിയിലേക്കാണ് ടാക്‌സി വിളിച്ചിരുന്നത്.
 

Latest News