ആലപ്പുഴ- നൂറനാട് പടനിലത്ത് ടിപ്പര്‍ ഇടിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന പിതാവും മകളും മരിച്ചു.
പാറ്റൂര്‍ ഇഞ്ചയ്ക്കലോടിയില്‍ ജോയിക്കുട്ടി (55), മകള്‍ ജോസി (20) എന്നിവരാണ് മരിച്ചത്. പാറ്റൂര്‍ ജംക്ഷനില്‍ സ്‌റ്റേഷനറി ബേക്കറി വ്യാപാരിയാണ് ജോയിക്കുട്ടി. പടനിലം ആല്‍മാവ് മുക്കിലാണ് അപകടമുണ്ടായത്. ഇവര്‍ പാറ്റൂരില്‍നിന്ന് പടനിലത്തേക്കു പോകുമ്പോള്‍ ഇടപ്പോണ്‍ ഭാഗത്തേക്കു പോയ ടിപ്പര്‍ ഇടക്കുകയായിരുന്നു.






