Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ മിഡില്‍ സീറ്റ് ഒഴിച്ചിടുന്നത് കോവിഡ് റിസ്‌ക് കുറക്കുമെന്ന് പഠനം

വാഷിംഗ്ടണ്‍- വിമാനത്തില്‍ മിഡില്‍ സീറ്റ് ഒഴിച്ചിടുന്നത് യാത്രക്കാര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യതയില്‍നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുമെന്ന് പഠനം.
മുഴുവന്‍ സീറ്റിലും യാത്രക്കാരെ കയറ്റുന്നതിനു പകരം മിഡില്‍ സീറ്റ് ഒഴിച്ചിട്ടാല്‍ കോവിഡ് പകരാനുളള സാധ്യത 27 മുതല്‍ 59 ശതമാനം വരെ കുറക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
കോവിഡ് മഹാമാരി തുടങ്ങിയ സമയത്ത് വിമാന കമ്പനികള്‍ സ്വീകരിച്ച നടപടിയെ ശരിവെക്കുന്നതാണ് പഠനം.
അമേരിക്കയില്‍ നിലവില്‍ ഡെല്‍റ്റ ഒഴികെയുള്ള എല്ലാ വിമാന കമ്പനികളും മുഴുവന്‍ സീറ്റുകളിലേക്കുമുള്ള ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്. മേയ് ഒന്നുമുതല്‍ മിഡില്‍ സീറ്റ് ഒഴിച്ചിടുന്നത് അവസാനിപ്പിക്കാന്‍ ഡെല്‍റ്റയും തീരുമാനിച്ചിട്ടുണ്ട്.
വിമാനത്തിലെ ഫില്‍റ്ററുകളും എയര്‍ ഫ്‌ളോ സംവിധാനവും തന്നെ രോഗം പടരാതിരിക്കാന്‍ ധാരാളമാണെന്നാണ് വിമാന കമ്പനികള്‍ അവകാശപ്പെടുന്നത്. യാത്രക്കാര്‍ ഫേസ് മാസ്‌ക് മാത്രം ധരിച്ചാല്‍ മതിയെന്നും കമ്പനികള്‍ പറയുന്നു.
വിമാനത്തിനകത്ത് വൈറസ് ഭാഗങ്ങള്‍ എങ്ങനെ സഞ്ചരിക്കുന്നുവെന്ന് പഠിച്ചാണ് കന്‍സാസ് യൂനിവേഴ്‌സിറ്റിയും യു.എസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും ചേര്‍ന്ന് നിഗമനത്തിലെത്തിയത്.

 

Latest News