നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളെ പോലീസ് പിഴിയുന്നു

ഇന്‍ഡോര്‍- കോവിഡ് രണ്ടാം തരംഗം മാരക പ്രഹരമേല്‍പിച്ചിരിക്കെ മഹാരാഷ്ട്രയില്‍നിന്ന് നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളെ പോലീസ് പിഴിയുന്നു. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ 15 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികളില്‍നിന്ന് പോലീസ് പണം തട്ടുന്നത്.

മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങലിലേക്കാണ് മഹാരാഷ്ട്രയില്‍നിന്ന് കുടിയേറ്റ തൊഴിലാളികളുടെ മടക്കം ശക്തമായിരിക്കുന്നത്.
മഹാരാഷ്ട്രയില്‍നിന്ന് മടങ്ങിയ തൊഴിലാളികള്‍ക്ക് ഇന്‍ഡോറില്‍ റാവുതാന പോലീസും സന്നദ്ധ സംഘടനകളും അത്യാവശ്യ സഹായം നല്‍കി.

കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ ജോലി ഇല്ലാതായതിനാലാണ് മുംബൈയില്‍നിന്ന് മടങ്ങുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇതുപോലെ നാടുകളിലേക്ക് മടങ്ങിയ തൊഴിലാളികള്‍ പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടപ്പോഴാണ് മഹാനഗരത്തിലേക്ക് തിരിച്ചുപോയത്.
ജീപ്പുകളിലും മറ്റും തിങ്ങിനിറഞ്ഞാണ് തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.

 

Latest News