കണ്ണൂര്‍- ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കതിരൂര്‍ സ്വദേശി നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തികളുമാണ് സ്‌ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിറികിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം നടന്ന പ്രദേശത്തുനിന്ന് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.