അഫ്ഗാനില്‍നിന്ന് പൂര്‍ണമായും പിന്മാറുമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്- രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്ക അഫ്ഗാനിസ്ഥാനില്‍നിന്ന് പൂര്‍ണമായി പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 11 ആകുമ്പോഴേക്കും സൈനിക പിന്മാറ്റം പൂര്‍ണമായും പ്രാബല്യത്തില്‍ വരും. ബുധനാഴ്ച വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബൈഡന്‍ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

അമേരിക്കയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഭീകരര്‍ ശക്തിപ്രാപിക്കുന്നതു തടയും. സ്വന്തം പ്രവൃത്തികള്‍ക്ക് താലിബാനെക്കൊണ്ട് കണക്കുപറയിക്കും. യു.എസിനെ ഭീഷണിപ്പെടുത്താന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇത് അഫ്ഗാന്‍ സര്‍ക്കാര്‍ നമുക്കും ഉറപ്പു തന്നിട്ടുണ്ട്. നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളിലേക്കാണ് ഇനി പൂര്‍ണ ശ്രദ്ധ കൊടുക്കുന്നത്' -ബൈഡന്‍ പറഞ്ഞു.

 

Latest News