Sorry, you need to enable JavaScript to visit this website.
Tuesday , January   18, 2022
Tuesday , January   18, 2022

സൗദിയിലേക്ക് വന്ന അഞ്ച് മിസൈലുകളും രണ്ട് ഡ്രോണുകളും സഖ്യസേന തകര്‍ത്തു, ലക്ഷ്യമിട്ടത് ജിസാന്‍

റിയാദ്- സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ അയച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളും അറബ് സഖ്യ സേന തകര്‍ത്തു.
ബുധനാഴ്ച രാത്രിയാണ് ഹൂത്തികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമം നടത്തിയത്. ജിസാനാണ് ഹൂത്തികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് സഖ്യസേന വെളിപ്പെടുത്തി.

സൗദി അറേബ്യയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഹൂത്തികള്‍ ആവര്‍ത്തിച്ച് ആക്രമണം നടത്തുന്നതെന്ന് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.

അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളനുസരിച്ച് സിവിലിയന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.

 

Latest News