Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

ജുമാ മസ്ജിദിന്റെ മകുടത്തിന് വിള്ളൽ 

ന്യൂദൽഹി-361 വർഷം പഴക്കമുള്ള ദൽഹിയിലെ പ്രശസ്തമായ ജുമാ മസ്ജിദിന്റെ മകുടത്തിന് വിള്ളൽ. ജുമാ മസ്ജിദിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഷാഹി ഇമാം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.  361 വർഷം പഴക്കമുള്ള പള്ളിയുടെ മുഖഭാഗവും ആന്തരിക ഘടനയും നശിച്ചു വരികയാണെന്നും അടിയന്തരമായി അറ്റകുറ്റപ്പണികൾക്ക് സഹായം വേണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.
ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും (എ.എസ്.ഐ) പള്ളിയുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയിരുന്നു. എന്നാൽ അവർ അതിനെ ഗൗരവമായി പരിഗണിക്കാൻ തയ്യാറായില്ലെന്ന് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി പറയുന്നു. ഷാജഹാനാബാദിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ മകുടം വെള്ളം ചോർന്നൊലിച്ച് ദ്രവിച്ചിരിക്കുകയാണ്. മകുടത്തിന്റെ സിമന്റിളകി തകർന്ന് വീഴാൻ പോകുന്ന അവസ്ഥയിലാണ് ചരിത്രപ്രധാനമായ മസ്ജിദ്. മുഗൾ രാജാവായ ഷാജഹാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ദൽഹി ജുമാ മസ്ജിദ് നിർമ്മിച്ചത്. ദൽഹിയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രം കൂടിയാണ് ഇവിടം.

 

Latest News