Sorry, you need to enable JavaScript to visit this website.

പ്ലാന്‍ നോക്കിയില്ല, നാല് കോടി ചെലവഴിച്ചു; ഒടുവില്‍ പ്രവാസിക്ക് കിട്ടിയത് പകുതി വീട്

സിഡ്‌നി- ഓസ്‌ട്രേലിയയില്‍ 700,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം നാല് കോടി രൂപ)
ചെലവഴിച്ച നേപ്പാള്‍ സ്വദേശിക്കു വേണ്ടി പൂര്‍ത്തിയാക്കിയത് പകുതി വീട്.
സ്ഥലം വാങ്ങി വീട് നിര്‍മിക്കാന്‍ ബില്‍ഡേഴ്‌സിനെ ഏല്‍പിച്ചതായിരുന്നു മോര്‍ട്‌ഗേജ് ബ്രോക്കറായ ബിഷ്ണു ആര്യാല്‍. സിഡ്‌നി പ്രാന്തത്തിലെ എഡ്‌മോണ്ട്‌സണ്‍ പാര്‍ക്കിലാണ് സ്വപ്‌നവീട് പണിയുന്നതിന് കരാര്‍ ഉണ്ടാക്കിയിരുന്നത്. നേപ്പാളില്‍നിന്ന് ഓസ്‌ട്രേലയയിലെത്തി പത്ത് വര്‍ഷം കൊണ്ട് നേടിയ സമ്പാദ്യം മുഴുവന്‍ സ്ഥലം വാങ്ങാനും വീടു നിര്‍മിക്കാനുമായി ചെലവഴിച്ചു..
2016 ലാണ് സാക് ഹോംസ് കണ്‍സ്ട്രക് ഷന്‍ കമ്പനിയെ നിര്‍മാണ കമ്പനിയെ ഏല്‍പിച്ചത്.
ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്നായിരുന്നു വാഗ്ദാനമെങ്കിലും വര്‍ഷങ്ങളെടുത്ത് നിര്‍മിച്ച വീടു കണ്ടപ്പോള്‍ ബിഷ്ണു ശരിക്കും തകര്‍ന്നുപോയി.


സെമി ഡ്യൂപ്ലെക്‌സാണ് ബില്‍ഡേഴ്‌സ് പൂര്‍ത്തിയാക്കിയത്. കരാര്‍ പ്രകാരം ബിഷ്ണു പ്രതീക്ഷിച്ചത് സ്വതന്ത്രമായ വീടും.
ഇതിനിടയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരുന്നുവെന്നും പ്രദേശത്തെ കൗണ്‍സില്‍ ഡ്യൂപ്ലെക്‌സ് മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂവെന്ന് വ്യവസ്ഥ വെച്ചുവെന്നുമാണ് കമ്പനി പറയുന്നത്. ഇക്കാര്യം അറിയിച്ച് പുതിയ പ്ലാന്‍ അയച്ചുവെങ്കിലും കക്ഷി അതു പരിശോധിക്കാതെ ബാങ്കിലേക്ക് അയച്ചതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കമ്പനി പറയുന്നു.

 

Latest News