ന്യൂദൽഹി- പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകുന്ന ഉപദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോയാൽ രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോൺഗ്രസിന്റെ ട്വീറ്റ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കോൺഗ്രസിന്റെ സന്ദേശം. രാഹുലിന്റെയും പ്രിയങ്കയുടെയും കോൺഗ്രസിന്റെയും ഉപദേശം കേൾക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നോട്ടു കൊണ്ടുപോകും. നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ജനാധിപത്യ കടമയാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
പരീക്ഷ മാറ്റിവെച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു.






