റമദാന്‍ കിറ്റുകളും ഇഫ്താര്‍ ബോക്‌സുകളുമായി ലുലു

സൗദി ഫുഡ് ബാങ്കിന്റെ റീജിയണല്‍ മാനേജര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈമിയും ലുലു സൗദി ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബഷര്‍ അല്‍ ബഷറും ഇഫ്താര്‍ ബോക്‌സ് കരാരില്‍ ഒപ്പ് വെച്ചതിനുശേഷം.

ദമാം- സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച്  റമദാന്‍ കിറ്റുകളും, ഇഫ്താര്‍, സുഹൂര്‍ കാര്‍ഡുകളും പുറത്തിറക്കി ലുലു ഗ്രൂപ്പ്. പ്രത്യേകം തയ്യാറാക്കിയ ഇഫ്താര്‍ ബോക്‌സുകളും മിതമായ നിരക്കില്‍ ജനങ്ങളിലെത്തിക്കാന്‍ തയാറാക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു.ആരോഗ്യമാണ് സമ്പത്ത് എന്ന പ്രമേയത്തില്‍ കാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വിശുദ്ധ റമദാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി വില്‍പ്പനയില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചതായും  ലുലു ഗ്രൂപ്പ് മാനേജ്‌മെന്റ്‌റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രീപാക്ക് ചെയ്ത റമദാന്‍ കിറ്റുകള്‍ക്ക് 99 റിയാലാണ് വില. സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് തയാറാക്കുന്ന ഇഫ്താര്‍ ബോക്‌സുകള്‍ 15 റിയാലിന് ചാരിറ്റി ഗ്രൂപ്പുകള്‍ക്കും ലഭ്യമാക്കും.
റിയാദ് മേഖലയിലെ സൗദി ഫുഡ് ബാങ്കിന്റെ റീജിയണല്‍ മാനേജര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈമിയും ലുലു സൗദി ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബഷര്‍ അല്‍ ബഷറും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  
മഹാമാരിയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ പൊതു സമൂഹത്തിനു ഷോപ്പിംഗ് സുഗമമാക്കുന്നതിന് റമദാന്‍ കിറ്റുകള്‍ക്കൊപ്പം സൗകര്യപ്രദവും നൂതനവുമായ വിലക്കുറവോടെ പ്രമോഷനുകള്‍ ആരംഭിച്ചതായി ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്്് അറിയിച്ചു.
വിശാലമായ സ്‌റോറുകള്‍ മുഖേനയും ഓണ്‍ലൈന്‍ സംവിധാനതിലൂടെയും ഉപഭോക്താക്കള്‍ക്ക്് സാധനങ്ങള്‍ സമാഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെയ്ല്‍ അസോസിയേഷന്‍ ഫോര്‍ കോംബാറ്റിംഗ് ഒബെസിറ്റിയുമായി  സഹകരിച്ച് ലുലു ഹെല്‍ത്ത് ഈസ് വെല്‍ത്ത് കാമ്പയിന്‍ ആരംഭിച്ചതായും ഇതിന്റെ ഭാഗമായി  അമിതവണ്ണത്തെക്കുറിച്ചും ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതോടൊപ്പം സമൂഹത്തില്‍ ഇത് വ്യാപിക്കുന്നത് തടയുന്നതിനായി പ്രചാരണം  ഷെഹീം മുഹമ്മദ് അറിയിച്ചു.

 

 

 

 

Latest News