Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മടിയന്‍മാരാണോ? കോവിഡ് പണിതരും, മരണം വരെ സംഭവിച്ചേക്കാം

ലണ്ടന്‍- മേലനങ്ങാതെ അലസരായി കഴിയുന്നവരാണോ നിങ്ങള്‍? എങ്കില്‍ രണ്ടാം തരംഗവും മൂന്നാം തരംഗവുമായി കോവിഡ് കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ കൂടുതല്‍ കരുതിയിരിക്കണം. വ്യായാമങ്ങളും ശാരീരിക അധ്വാനവും കുറഞ്ഞ ആളുകളില്‍ കോവിഡ് കൂടുതല്‍ അപകടകാരിയും കൊലയാളിയുമായി മാറുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ നിരീക്ഷണ പഠനം പറയുന്നു. പ്രായമായവര്‍, അവയവം മാറ്റിവച്ചവര്‍ എന്നിവര്‍ക്കു പുറമെ കോവിഡ് ഏറ്റവും ഗുരുതരമായി ബാധിക്കുന്ന വിഭാഗമായി ശരീരം അനക്കാത്ത മടിയന്മാരെ ഈ പഠനം എണ്ണുന്നു. 

കോവിഡ് വ്യാപനത്തിനു മുമ്പ് രണ്ടു വര്‍ഷത്തോളം കാര്യമായി മേലനക്കാതെ, ഉദാസീനരായി കഴിഞ്ഞവരിലാണ് യുഎസില്‍ കോവിഡ് വലിയ പ്രശ്‌നമുണ്ടാക്കിയതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇവരെ വേഗത്തില്‍ ആശുപത്രിയാക്കേണ്ടി വന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്കാണ് തീവ്രപരിചരണവും ആവശ്യമായി  വന്നതെന്ന് ഗവേഷകര്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ദിയാഗോയില്‍ നിന്നടക്കമുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്.

മറ്റു രോഗങ്ങള്‍ ഉള്ളവരിലാണ് കോവിഡ് രൂക്ഷമായി ബാധിക്കുകയും മരണത്തിനു വരെ കാരണമാകുകയും ചെയ്യുക എന്നാണ് പറയുന്നത്. എന്നാല്‍ ഇവരേക്കാളേറെ കോവിഡ് അപകടം സൃഷ്ടിക്കുക വ്യായാമം ഇല്ലാതെ അലസ ജീവിതം നയിക്കുന്നവരിലാണ്. പുകവലിശീലം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അര്‍ബുദം എന്നിവയുള്ളവരെ ബാധിക്കുന്നതിലേറെ രൂക്ഷമായി കോവിഡ് മടിയന്‍മാരെ ബാധിക്കുമെന്നും പഠനം പറയുന്നു.

അതേസമയം ഈ കണ്ടെത്തല്‍ നിരീക്ഷണ പഠനത്തിലൂടെയാണെന്നും വ്യായാമക്കുറവ് എന്നത് കോവിഡിന് ഒരു കാരണമായി സ്ഥാപിക്കാനാവില്ലെന്നും പഠനത്തില്‍ പങ്കെടുത്ത യുഎസിലെ കൈസര്‍ പെര്‍മനന്‍തെ മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പറഞ്ഞു.
 

Latest News