മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും

കോഴിക്കോട്​- മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്​ മുക്തനായി. കോവിഡ്​ പരിശോധന ഫലം നെഗറ്റീവായ അദ്ദേഹം ഇന്ന്​ ആശുപത്രി വിടുമെന്നാണ് സൂചന.

ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക്​ ​രോഗം സ്​ഥിരീകരിച്ചത്​. അന്ന്​ തന്നെ  ചികിത്സക്കായി കോഴിക്കോട്​ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ​

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ, മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്​ റി​യാ​സ്, ചെ​റു​മ​ക​ൻ ഇ​ഷാ​ൻ എ​ന്നി​വ​രും കോ​വി​ഡ്​ ബാ​ധി​ച്ച്​ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയില്‍ ചി​കി​ത്സ​യി​ലു​ണ്ടായിരുന്നു.

Latest News