കൊല്ലം- സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ദലിത് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച 19 കാരന് അറസ്റ്റില്‍.പുനലൂർ കലയനാട് ചരുവിള പുത്തൻവീട്ടിൽ ആസാദാണ് അറസ്റ്റിലായത്. പതിനാറുകാരിയെ കാൺമാനില്ലെന്ന് രക്ഷാകർത്താക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇവർ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പോലീസ് അറിയിച്ചതനുസരിച്ച് ഇരുവരും കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
പെൺകുട്ടിക്ക് നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായി. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.






