കോഴിക്കോട്- രാമനാട്ടുകരയില്‍ വന്‍ ലഹരിമരുന്നു വേട്ട. 3 ലിറ്റര്‍ ഹാഷിഷ് ഓയിലാണ് ഫറോക്ക് എക്‌സൈസ് പിടികൂടിയത്. വിപണിയില്‍ മൂന്ന് കോടി രൂപയോളം വിലവരും ഇതിന്. പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് അന്‍വറിനെ പിടികൂടിയത്. ആന്ധ്രയിലെ വിജയവാഡയില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. ഉത്സവ സീസണ്‍ ലക്ഷ്യമാക്കി എത്തിച്ച ലഹരിമരുന്നാണെന്ന് എക്‌സൈസ് പറയുന്നു. സിനിമാ രംഗത്തെ ഉന്നതരാണ് ആവശ്യക്കാരെന്നും സംസാരമുണ്ട്.






