സിബിഎസ്ഇ ബോർഡ് പരീക്ഷ: പ്രധാനമന്ത്രി മോഡി വിദ്യാഭ്യാസ മന്ത്രിയേയും ഉദ്യോഗസ്ഥരേയും കാണുന്നു

ന്യൂദല്‍ഹി- സിബിഎസ്ഇ ബോർഡ് പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, വിദ്യാഭ്യാസ സെക്രട്ടറി, മറ്റ് സർക്കാർ ഉദ്യോഗസ്ഥഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായ  സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാണ്.

ഇന്ന് ചേരുന്ന സുപ്രധാന യോഗത്തില്‍ പത്ത്, പന്ത്രണ്ടാം ക്ലാസുകളിൽ സിബിഎസ്ഇ ബോർഡ് പരീക്ഷ നടത്തണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മോഡിയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.

10,12  ബോർഡ് പരീക്ഷകൾ മെയ് 4 മുതൽ ജൂൺ 7 വരെ നടത്തുമെന്നും ഫലം ജൂലൈ 15 നകം പ്രഖ്യാപിക്കുമെന്നുമാണ് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. .

Latest News