ഒരുമയുടെ നാളുകള്‍ വീണ്ടും; ആശംസ നേര്‍ന്ന് പണ്ഡിറ്റുകളും മുസ്ലിംകളും

ശ്രീനഗര്‍- കശ്മീരി പണ്ഡിറ്റുകള്‍ കൂടുതലായി താഴ് വരയിലേക്ക് മടങ്ങിയതോടെ വീണ്ടും ഒരുമയുടെ ചിത്രങ്ങള്‍. ശ്രീനഗറിലെ ക്രാല്‍ഖുദ് ശീതള്‍നാഥ് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന പൂജയ്ക്കു ശേഷം ആശംസകള്‍ നേരാന്‍ ധാരാളം മുസ്ലിംകളുമെത്തി.
പണ്ഡിറ്റുകളും മുസ്ലിംകളും വീണ്ടും ഒരുമിക്കുന്ന കാഴ്ച പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. പണ്ഡിറ്റുകള്‍ കശ്മീരിന്റെ അവിഭാജ്യ ഘടകമാണെന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടത്.
കശ്മീരികള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ പണ്ഡിറ്റുകളുടെ പലായനവും വ്യാപകമായി ഉപയോഗിച്ചിരുന്നു.
കശ്മീരിന്റെ അധികാരം തിരികെ നല്‍കണമെന്ന ആവശ്യവുമായി രംഗത്തുള്ള സഖ്യത്തിന്റെ നേതാക്കള്‍ ജമ്മുവിലെത്തി ഈയിടെ പണ്ഡിറ്റുകളുമായി ചര്‍ച്ച നടത്തിയിരുന്നു.

 

Latest News