Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍  കടപത്രങ്ങളിലൂടെ 1375 കോടി രൂപ സമാഹരിച്ചു

ചെന്നൈ-ഇന്ത്യന്‍ റെയില്‍വേക്കു വേണ്ടിയുള്ള ധനസഹായ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐആര്‍എഫ്‌സി) ആഭ്യന്തര കടപത്രങ്ങളിലൂടെ 1,375 കോടി രൂപ സമാഹരിച്ചു. ഇരുപതു വര്‍ഷ കാലാവധിയള്ള ഈ പദ്ധതിക്ക് 6.80 ശതമാനമാണ് കൂപണ്‍ നിരക്ക്. സിസിഐഎല്ലിന്റെ കഴിഞ്ഞ ദിവസത്തെ ക്ലോസിങിനേക്കാള്‍ ഏതാണ്ട് 18 അടിസ്ഥാന പോയിന്റുകള്‍ കുറവാണ് ഈ കൂപണ്‍ നിരക്ക്.
കടപത്രത്തിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്നും 500 കോടി രൂപയുടെ കടപത്ര വിതരണത്തിന് ആറിരട്ടി അപേക്ഷകളാണു ലഭിച്ചതെന്നും ഇതേക്കുറിച്ച് കമ്പനി വക്താവ് പറഞ്ഞു. 1,375 കോടി രൂപ കൈവശം വെക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Latest News