Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുംബൈയിലെ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു

മുംബൈ- മുംബൈയില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും നിറഞ്ഞതോടെ ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ആശുപത്രികളാക്കുന്നു. ആഴ്ചകള്‍ക്കകം മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി.) അറിയിച്ചു. മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും രോഗികള്‍ക്കായി കോവിഡ് കെയര്‍ സെന്റര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉടന്‍ ആവശ്യപ്പെടുമെന്ന് ബി.എം.സി കമീഷണര്‍ ഇഖ്ബാല്‍ സിങ് ചഹല്‍ പറഞ്ഞു. താനെയില്‍ മാത്രം 24 മണിക്കൂറിനിടെ 4,971 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഓക്‌സിജന്‍, മരുന്നുകള്‍, ആന്റി വൈറല്‍ ഇഞ്ചക്ഷന്‍ എന്നിവയുടെ വിതരണം സുഗമമാക്കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാന സര്‍ക്കാര്‍.

Latest News