Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ജിദ്ദയില്‍ മരിച്ചു

കണ്ണൂർ- പന്നിയങ്കണ്ടി സ്വദേശി ജിദ്ദയിൽ കോവിഡ് ബാധയെ തുടർന്ന് നിര്യാതനായി. കണ്ണൂർ പന്നിയങ്കണ്ടി പുതിയപുരയിൽ ബഷീർ അഹമ്മദ് (48 ) ആണ് മരിച്ചത് . 10 ദിവസമായി ജിദ്ധയിലെ ജാമിഅ മലിക് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 

20 വർഷത്തിലേറയായി ജിദ്ദയിലുളള ഇദ്ദേഹം ലിമോസിൻ കമ്പനിയിൽ ഡ്രൈവറാണ്.  പരേതനായ അഹമ്മദ് എൻ പി യുടെയും മറിയം പി പി യുടെയും മകനാണ്. ഭാര്യ :നുബ്ഷ കെ എൻ.  മക്കൾ- ഷിറാസ് അഹമ്മദ് , ഷെസ്‌നി മറിയം.

 

Latest News