Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായ്-മംഗളൂരു വിമാനം കൊച്ചിയില്‍ ഇറക്കി

മംഗളൂരു- ദുബായ്-മംഗളൂരു എയർ ഇന്ത്യ വിമാനം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അർധരാത്രിക്കുശേഷം ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.  മംഗളൂരുവിലെ കാലാവസ്ഥ ലാൻഡിംഗിന് അനുയോജ്യമല്ലാത്തതിനാലാണ് കൊച്ചി തെരഞ്ഞെടുത്തത്.

118 യാത്രക്കാരുണ്ടായിരുന്ന വിമാനം മംഗളൂരുവിലെ ബാജ്‌പേ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ 12.30 നാണ് എത്തേണ്ടിയിരുന്നത്.  എന്നാൽ മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടി ശക്തമായ മഴ പെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്തുവെങ്കിലും തീരപ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

Latest News