ബെല്ലടിക്കും മുമ്പെ ഇറങ്ങിയോടുന്ന ജലീല്‍- പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം- മന്ത്രിസ്ഥാനം രാജിവച്ച കെ.ടി ജലീലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജിവച്ചതിനെ പരാമര്‍ശിച്ചായിരുന്നു പരിഹാസം. '4 മണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ 3.55നു ഇറങ്ങി ഓടുന്നത് ബാല്‍ ജലീലിന്റെ ഒരുഹോബിയായിരുന്നു' എന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശം.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത പരാമര്‍ശത്തെത്തുടര്‍ന്ന് പ്രതിരോധത്തിലായിരുന്ന കെ.ടി ജലീല്‍ ഇന്ന് ഉച്ചയോടെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്. ലോകായുക്ത ഉത്തരവിനെതിരേയുള്ള അദ്ദേഹത്തിന്റെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാജിവയ്ക്കുന്നു എന്നാണ് രാജിക്കത്തില്‍ പറയുന്നത്.

 

Latest News