Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ തടയണം- മുസ്‌ലിം വേൾഡ് ലീഗ്

മക്ക - മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ശക്തമായി നിരീക്ഷിക്കണമെന്ന് സാമൂഹികമാധ്യമങ്ങളുടെ സൂപ്പർവൈസർമാരോട് മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ ആവശ്യപ്പെട്ടു. 'റിജക്ട് ഹേറ്റ്' എന്ന ശീർഷകത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ ആരംഭിച്ച കാമ്പയിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബന്ധപ്പെട്ടവർ ശക്തമായി നിരീക്ഷിക്കണമെന്ന് റാബിത്വ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടത്. 
ഹോളോകോസ്റ്റ് നിഷേധിക്കുന്ന പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നതു പോലെ സോഷ്യൽ മീഡിയ മോഡറേറ്റർമാർ തങ്ങളുടെ സൈറ്റുകൾ വഴി മുസ്‌ലിംകൾക്കെതിരെ നടക്കുന്ന തീവ്രവാദ ഭാഷണങ്ങളെ ചെറുക്കണം. ശരിയായ ദിശയിലുള്ള ഒരു ചുവടുവെപ്പാണിത്. നിലവിൽ സോഷ്യൽ മീഡിയ ഇപ്പോൾ വലിയ സ്വാധീനം ചെലുത്തുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും ജനങ്ങളെയും പരസ്പരം അടുപ്പിക്കാൻ സാമൂഹികമാധ്യമങ്ങൾക്ക് കഴിയും. അതേപോലെ തന്നെ ലോകത്ത് വിദ്വേഷം സൃഷ്ടിക്കാനും ഇതിന് കഴിയും. 
സോഷ്യൽ മീഡിയക്ക് വലിയ സ്വാധീനമുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിലെ ആളുകളെ അടുപ്പിക്കാനും ഒരുമിപ്പിക്കാനും സാമൂഹികമാധ്യമങ്ങൾക്ക് സാധിക്കും. വിദ്വേഷവും അസഹിഷ്ണുതയും സൃഷ്ടിക്കാനും സോഷ്യൽ മീഡിയക്ക് സാധിക്കും. വിദ്വേഷവും അസഹിഷ്ണുതയും ചെറുക്കുന്ന നിരവധി പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ ട്വിറ്റർ, ഫെയ്‌സ്ബുക്ക് അഡ്മിനിസ്‌ട്രേഷനുകൾ പ്രഖ്യാപിച്ച നടപടികളെ ശൈഖ് ശൈഖ് ഡോ. മുഹമ്മദ് അൽഈസ പ്രശംസിച്ചു. ഇക്കാര്യത്തിൽ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടത് അനിവാര്യമാണ്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണം. വിദ്വേഷവും അസഹിഷ്ണുതയും ചെറുക്കാനും ഹോളോകോസ്റ്റ് നിഷേധിക്കുന്ന പോസ്റ്റുകൾ നിരോധിക്കാനും മികച്ച വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന് ട്വിറ്ററും ഫെയ്‌സ്ബുക്കും ഉറപ്പുനൽകിയത് സന്തോഷകരമാണ്. ശരിയായ ദിശയിലുള്ള ആദ്യ ചുവടുവെപ്പാണിത്. വിദ്വേഷത്തെ അതിന്റെ എല്ലാ രൂപത്തിലും നിരാകരിക്കാനും ലോകത്തെ കൂടുതൽ സമാധാനപരവും സഹിഷ്ണുത പുലർത്തുന്നതുമാക്കി മാറ്റാനും, വിവിധ മതങ്ങളുടെ അനുയായികളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ ഭാഷണം നിരാകരിക്കാനും കാമ്പനിയിൽ എല്ലാവരും പങ്കാളിത്തം വഹിക്കണമെന്നും ആവശ്യപ്പെട്ടു.

Latest News