കോവിഡ് ലക്ഷണമില്ലെങ്കിലും സെലിബ്രിറ്റികള്‍ ആശുപത്രി കിടക്കകള്‍ കയ്യടക്കുന്നു- മഹാരാഷ്ട്ര മന്ത്രി

മുംബൈ- കാര്യമായ കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ചില ബോളിവൂഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ആശുപത്രിയിലെത്തി കിടക്കകള്‍ കൈയടക്കുകയാണെന്ന് മഹാരാഷ്ട്രാ ടെക്‌സ്റ്റൈല്‍ മന്ത്രി അസ്‌ലം ശെയ്ഖ്. ചികിത്സയില്‍ മുന്‍ഗണന ലഭിക്കേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു നല്‍കാമായിരുന്നു ഈ കിടക്കകളെന്നും മന്ത്രി പറഞ്ഞു. ചില താരങ്ങള്‍ പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും സ്വകാര്യ ആശുപത്രികളിലെത്തി സ്വയം അഡ്മിറ്റായി ദീര്‍ഘനാളത്തേക്ക് അവിടെ തന്നെ കഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്രിക്കറ്റ് താരം സചിന്‍ തെണ്ടുല്‍ക്കറെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസിചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായത് ഏറെ ബാധിച്ചത് മുംബൈയെ ആണ്. ഏതാനും ദിവസങ്ങളായി പതിനായിരത്തിലേറെ കേസുകളാണ് ദിവസവും ഇവിടെ റിപോര്‍ട്ട് ചെയ്യുന്നത്.

Latest News