Sorry, you need to enable JavaScript to visit this website.

ഇഞ്ചിക്കൃഷിയുടെ ബാലപാഠങ്ങൾ; ഷാജിയെ പരിഹസിച്ച് ബെന്യാമിൻ

കോഴിക്കോട്- കെ.എം ഷാജി എം.എൽ.എയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനക്ക് പിന്നാലെ ഷാജിയെ പരിഹസിച്ച് സാഹിത്യകാരൻ ബെന്യാമിൻ രംഗത്ത്. പുതിയ നോവൽ, ഇഞ്ചി കൃഷിയുടെ ബാലപാഠങ്ങൾ എന്ന തലക്കെട്ടിലാണ് ബെന്യാമിന്റെ പരിഹാസം. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തി പ്രസംഗത്തിൽ ബെന്യാമിനെ രൂക്ഷമായ ഭാഷയിൽ ഷാജി പരിഹസിച്ചിരുന്നു. ആടു ജീവിതം എഴുതിയ ബെന്യാമിൻ പിണറായി വിജയന് വേണ്ടി കഴുത ജീവിതമാണ് നയിക്കുന്നത് എന്നായിരുന്നു ഷാജിയുടെ വിമർശനം. സി.പി.എം നടത്തുന്ന കൊലപാതകങ്ങളിൽ മൗനം പാലിക്കുന്ന സാഹിത്യകാരൻമാർ പിണറായി വിജയന്റെ അടിമകളാണെന്നും ഷാജി പറഞ്ഞിരുന്നു. ഇതിന് കൂടിയാണ് ഷാജിയുടെ പേര് പറയാതെ ബെന്യാമിന്റെ പരിഹാസം. 
ബെന്യാമിന്റെ പോസ്റ്റ് ഇങ്ങിനെ:
പുതിയ നോവൽ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം

അധ്യായങ്ങൾ :

1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം

2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?

3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം

4. ജിലേബിയുടെ രുചി

5. സത്യസന്ധതയുടെ പര്യായം

6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.

7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം

8. ഹാർട്ടറ്റാക്ക് - അഭിനയ രീതികൾ.

9. ഒന്ന് പോടാ

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

Latest News