യുവതിക്കുമുന്നില്‍ പാന്‍റസ് താഴ്ത്തി രഹസ്യഭാഗം കാണിച്ച യുവാവ് അറസ്റ്റില്‍

മംഗളൂരു- റോഡിലൂടെ നടന്നു പോകുന്നതിനിടെ യുവതിക്കു മുന്നില്‍ പാന്‍റ്സ് താഴ്ത്തി രഹസ്യഭാഗം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി സമീപത്തെ ടെയിലർ ഷോപ്പില്‍ ചാടിക്കയറി സഹായം തേടിയതിനെ തുടർന്ന് രക്ഷപ്പെട്ട യുവാവിനെ ഒരു മണിക്കൂറിനകം പോലീസ് പിടികൂടി.


ഉള്ളാള്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ സന്ദീപിന് പരാതി ലഭിച്ചതിനെ തുടർന്ന്  സബ് ഇൻസ്പെക്ടർ ശിവകുമാറും പോലീസ് സംഘവുമാാണ്  പിലാർ സ്വദേശിയായ  മുഹമ്മദ് ആരിഫിനെ (27) അറസ്റ്റ് ചെയ്തത്.

ജോലിക്കായി കുത്തറിലെ വിഷ്ണുമൂർത്തി ക്ഷേത്രം വഴി ജംഗ്ഷനിലേക്ക് പോകുകയായിരുന്ന യുവതി. റോഡിൽ എതിർവശത്തുനിന്ന് വന്ന  തൊപ്പിയും മാസ്കും ധരിച്ച യുവാവ് മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ പാന്‍റ്സ് താഴ്ത്തുകയായിരുന്നു.  
ആളുകള്‍ തടിച്ചുകൂടുമെന്നറഞ്ഞ യുവാവ് പെട്ടെന്ന് കടന്നുകളയുകയായിരുന്നു. ഇതിനിടെ അതിലൂടെ വന്ന കാർ ഡ്രൈവർ യുവാവിന്‍റെ ഫോട്ടോ എടുത്തു.
ഇതേയുവാവ് ഇതിനു മുമ്പും യുവതിയോടെ ഇങ്ങനെ കാണിച്ചിട്ടുണ്ടെന്ന് പറയുന്നു. യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Latest News