ബേപ്പൂരില്‍നിന്ന് പോയ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം; ഒമ്പത് പേരെ കാണാതായി

കോഴിക്കോട്- ബേപ്പൂരിൽനിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടിൽ കപ്പൽ ഇടിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. ഒമ്പത്  പേരെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് കുളച്ചൽ, ഒഡിഷ, ബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ട തൊഴിലാളികൾ. ബോട്ടില്‍ 14 തൊഴിലാളികൾ ഉണ്ടായിരുന്നു.

മംഗളൂരുവില്‍നിന്ന് 60 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു പോയ റബ്ബ ബോട്ടിലാണ് കപ്പൽ ഇടിച്ചത്.

കാണാതായവർക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പോ ലീസും തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂർ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്‌.

 

Latest News