Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് അംബസഡറെ പുറത്താക്കണം, ഉല്‍പന്നങ്ങളും വേണ്ട; പാക്കിസ്ഥാനില്‍ അറസ്റ്റും അക്രമവും

ലാഹോർ- ഫ്രഞ്ച് അംബാസഡറെ പുറത്താക്കത്തിതില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ച സഅദ് റിസ് വിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാക്കിസ്ഥാനില്‍ പലേടത്തും അക്രമം.
 പ്രവാചകനെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ ഫ്രഞ്ച് അംബാസഡറെ പുറത്താക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിസ് വി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കയത്. തീവ്രവ നിലപാടുകളിലൂടെ ശ്രദ്ധപ്പെട്ട തഹ് രീകെ ലബ്ബൈക് പാർട്ടിയുടെ നേതാവിനെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  പ്രവാചക നിന്ദയെ ന്യായീകരിച്ച ഫ്രാന്‍സിന്‍റെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും റിസ് വിയും അനുയായികളും ആവശ്യപ്പെടുന്നു.


ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് സഅദ് റിസ് വിയെ അറസ്റ്റ് ചെയ്തതെന്ന് ലാഹോർ പോലീസ് മേധാവി ഗുലാം മുഹമ്മദ് ഡോഗർ പറഞ്ഞു. എന്നാൽ റിസ്‌വിയുടെ അറസ്റ്റില് പ്രതിഷേധിച്ച് പലഭാഗങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നു. അവർ പല നഗരങ്ങളിലും ദേശീയപാതകളും മറ്റു റോഡുകളും ഉപരോധിച്ചു
ഫ്രാൻസിൽ പ്രവാചകനെ അധിക്ഷേപിക്കുന്ന കാർട്ടൂണുകള്‍  പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഏപ്രിൽ 20 ന് മുമ്പ് ഫ്രഞ്ച് സ്ഥാനപതിയെ പുറത്താക്കുമെന്ന് സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ ഉറപ്പു നല്‍കിയതാണെന്ന് റിസ് വി പറയുന്നു. എന്നാല്‍ പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നു മാത്രമാണ് ഉറപ്പു നല്‍കിയതെന്ന് സർക്കാർ അവകാശപ്പെടുന്നു.
 ലാഹോറിൽ പോലീസും റിസ് വിയുടെ  അനുയായികളും തമ്മിൽ ഏറ്റുമുട്ടി.  തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി.
തെക്കൻ തുറമുഖ നഗരമായ കറാച്ചിയിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും പ്രതിഷേധക്കാർ  റോഡുകൾ തടഞ്ഞു, പാകിസ്ഥാനിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിലാണ് പ്രതിഷേധവും അക്രമവും തുടരുന്നത്.
പിതാവ് ഖാദിം ഹുസൈൻ റിസ്‌വിയുടെ മരണത്തെത്തുടർന്നാണ് നവംബറിൽ സഅദ് റിസ് വി തെഹ് രീകെ ലബ്ബൈക് പാകിസ്ഥാൻ പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്.

രാജ്യത്തെ മതനിന്ദാ നിയമങ്ങൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി നേരത്തെ തന്നെ രംഗത്തുണ്ട്.

Latest News