മൂടല്‍മഞ്ഞ്; നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു 

കൊച്ചി- കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഗള്‍ഫില്‍ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സര്‍വീസുകളെയുമാണ് മൂടല്‍മഞ്ഞ് ബാധിച്ചത്.ഇവ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ്  വ്യാപിച്ചതോടെ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല.  
 

Latest News