Sorry, you need to enable JavaScript to visit this website.

ഓപ്പോ എഫ്19 പുറത്തിറങ്ങി

ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ ഓപ്പോ തങ്ങളുടെ എഫ് ശ്രേണിയിൽ ഏറ്റവും സ്ലീക്ക് സ്മാർട്ട് ഫോണായ എഫ്19 പുറത്തിറക്കി. 33വാട്ട് ഫഌഷ് ചാർജ്, 5000 എംഎഎച്ച് ബാറ്ററി, അമോലെഡ് എഫ്എച്ച്ഡി പ്ലസ് പഞ്ച് ഹോൾ ഡിസ്‌പ്ലേ എന്നിവയെല്ലാം അൾട്രാ സ്ലീക്ക് രൂപകൽപനയുമായെത്തുന്ന ഈ ഫോണിന്റെ സവിശേഷതകളാണ്. 6ജിബി റാം,128ജിബി സ്റ്റോറേജ് എന്നിവയുമായി പുറത്തിറക്കുന്ന ഓപ്പോ എഫ്19ന് 18,990 രൂപയാണ് വില. പ്രിസം ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലായിരിക്കും ഫോൺ ലഭ്യമാവുക. രാജ്യത്തെ പ്രധാന റീട്ടെയിലർമാർ വഴിയും ഇകൊമേഴ്‌സ് സ്ഥാപനങ്ങൾ വഴിയും ഫോൺ ലഭ്യമാവും.
 

Latest News