Sorry, you need to enable JavaScript to visit this website.

ജീപ്പ് ഫിനാൻഷ്യൽ സർവീസസ് നിലവിൽ വന്നു

ഉപഭോക്താക്കൾക്കും ഡീലർമാർക്കും കൂടുതൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് ജീപ്പ് ഇന്ത്യയും ആക്‌സിസ് ബാങ്കും കൈകോർത്തുകൊണ്ട് ജീപ്പ് ഫിനാൻഷ്യൽ സർവീസസിന് രൂപം നൽകി. ആക്‌സിസ് ബാങ്കിന്റെ 4586 ശാഖകളിലും ജീപ്പ് ഉപഭോക്താക്കൾക്ക് സേവനം ലഭിക്കും. ഡീലർഷിപ്പുകളിൽ സജ്ജമാക്കുന്ന ആക്‌സിസ് ബാങ്ക് കൗണ്ടർ വഴിയും സേവനം ലഭ്യമാണ്. 
ഉപഭോക്താക്കൾക്ക് കൂടുതൽ ജീപ്പു ബ്രാൻഡുകൾ സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ സംരംഭം ഒരുക്കുന്നതെന്ന് എഫ്‌സിഎ ഇന്ത്യ ഓട്ടോമോബൈൽസ് മാനേജിംഗ് ഡയറക്ടർ ഡോ. പാർത്ഥ ദത്ത പറഞ്ഞു. 250 ദശലക്ഷം ഡോളർ നിക്ഷേപമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. പുതിയ കരാർ പ്രകാരം ജീപ്പ് ഉപഭോക്താക്കൾക്ക് ഉയർന്ന ഓൺറോഡ് ഫണ്ടിങ് ലഭ്യമാകും. 
ജീപ്പ് ഉപഭോക്താക്കൾക്ക് ദീർഘകാല വായ്പ വാഹനം വാങ്ങുന്നതിനായി ലഭിക്കും. ബിസിനസ് വിപുലപ്പെടുത്തുന്നതിനായി ഇരുകൂട്ടരും അവരുടെ ഉപഭോക്തൃ വിവരങ്ങൾ പങ്കുവെയ്ക്കും.
 

Latest News