Sorry, you need to enable JavaScript to visit this website.

അര്‍ബുദ രോഗിയ്ക്ക് നേരെ മാസ്‌ക് ഇല്ലാതെ ചുമച്ചു:  യുവതിയ്ക്ക് ഒരു മാസം തടവ് ശിക്ഷ

ഷിക്കാഗോ- പൊതു ഇടത്തില്‍ കാന്‍സര്‍ രോഗിയ്ക്ക് നേരെ മന:പൂര്‍വ്വം മാസ്‌ക് ധരിക്കാതെ ചുമച്ച യുവതിയ്‌ക്കെതിരെ കേസെടുത്ത് കോടതി. ഡെബ്ര ഹണ്ടര്‍ എന്ന യുവതിയ്‌ക്കെതിരെയാണ് നടപടി. ഫ്‌ളോറിഡയിലാണ് സംഭവം. 500 ഡോളര്‍ പിഴയും ഒരു മാസത്തെ ജയില്‍ വാസവുമാണ് ഫ്‌ളോറിഡ കോടതി വിധിച്ചത്. മാസ്‌ക് ഇല്ലാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ചുമയ്ക്കുന്ന യുവതിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കൊറോണ വൈറസ് പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തിലുള്ള യുവതിയുടെ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കാന്‍സര്‍ രോഗിയ്ക്ക് കൊറോണ ടെസ്റ്റിനുള്ള പണം നല്‍കണമെന്നും ജഡ്ജി യുവതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവതിയുടെ അറസ്റ്റ്. മാസ്‌ക് ധരിക്കാന്‍ യുവതിയ്ക്ക് അസ്വസ്ഥതയുണ്ടായിരുന്നു. ചുമ വന്നപ്പോള്‍ നിയന്ത്രിയ്ക്കാന്‍ സാധിച്ചില്ല. മനപൂര്‍വ്വമല്ല രോഗിയുടെ നേരെ ചുമച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് കോടതിയില്‍ അറിയിച്ചു. തന്റെ തെറ്റിന് പിഴയടയ്ക്കാന്‍ തയ്യാറാണെന്ന് യുവതിയും കോടതിയില്‍ വ്യക്തമാക്കി

Latest News