ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് ഓരോ ദിവസവും ഒരു ലക്ഷത്തിനു മുകളില്‍ പുതിയ കേസുകളോടെ കോവിഡ് കുതിച്ചുയരുന്നതിനിടെ സുപ്രീം കോടതിയിലെ പകുതിയോളം ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ കോടതി നടപടികള്‍ വിഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാക്കാന്‍ തീരുമാനിച്ചു. കോടതി മുറികളടക്കം സുപ്രീം കോടതി പരിസരം പൂര്‍ണമായും അണുവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച മാത്രം 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോടതി ബെഞ്ചുകളുടെ സിറ്റിങ് നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകും. ഏതാനും ജഡ്ജിമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു.






