Sorry, you need to enable JavaScript to visit this website.

യൂസഫലിയുടെ ആരോഗ്യനില ഭദ്രം; ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും

കൊച്ചി- ഹെലികോപ്റ്ററില്‍ ഇടിച്ചിറക്കിയ അപകടത്തിനുശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി ഇന്ന് ദുബായിലേക്ക് പോകും.  യൂസഫലിയുടെ മരുമകന്‍ ഡോ. ഷംസീര്‍ വയലില്‍ കൊച്ചിയിലെത്തിയിരുന്നു. യുഎഇയിലേക്ക് മടങ്ങി ആവശ്യമാണെങ്കില്‍ അവിടെ ചികിത്സ തുടരാനാണ് തീരുമാനം.  

ഞായറാഴ്ച രാവിലെയാണ് എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. കനത്ത മഴക്കിടെയാണ് ചതുപ്പില്‍ ഇടിച്ചറിക്കിയത്. കോപ്റ്ററിനു യന്ത്രത്തകരാറുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

പനങ്ങാട് ഫിഷറീസ് സര്‍വകലാശാല ക്യാംപസിനു സമീപം രാവിലെ 8.35നായിരുന്നു 200 മീറ്റര്‍ അകലെ വാഴ്‌സിറ്റി ഗ്രൗണ്ടിലാണ് കോപ്റ്റര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്നത്.

കടവന്ത്രയിലെ വീട്ടില്‍നിന്നു ലേക്‌ഷോര്‍ ആശുപത്രിയിലേക്കു പുറപ്പെട്ടതായിരുന്നു യൂസഫലിയും ഭാര്യയും.  ഓടിയെത്തിയ നാട്ടുകാരാണ് പൈലറ്റുമാരെ പുറത്തിറക്കിയത്.  പിന്നീട് ഇവര്‍ വാതില്‍ തുറന്ന് യൂസഫലിയെയും ഭാര്യയെയും പുറത്തിറക്കുകയുമായിരുന്നു.

 

Latest News