കോട്ടയം- ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് കൂടുതലാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൊടുപുഴയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജോര്‍ജ്ജ് ഇത്തരത്തില്‍ സംസാരിച്ചത്. തന്റെ പ്രസംഗത്തിനിടെ സുപ്രീം കോടതിയെയും രാഷ്ട്രീയ നേതാവ് വെല്ലുവിളിച്ചു.
സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്, ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത് പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പി.സി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാന്‍ അങ്ങ് നേരിട്ടോളാം'-പി.സി പറയുന്നു.
ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന് 2030തോടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.