പത്തനംതിട്ട- ശബരിമലയില്‍ ദര്‍ശനം നടത്താനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പമ്പയിലെത്തി. ഇന്നു വൈകിട്ട് നാലുമണിയോടെയാണ് പമ്പ ഗസ്റ്റ് ഹൗസില്‍ എത്തിയത്. പമ്പ ഗണപതികോവിലില്‍നിന്നു നിറച്ച ഇരുമുടിക്കെട്ടുമായാകും അദ്ദേഹം മലകയറുക. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയാണ് നടതുറന്നത്. ശ്രീലകത്ത് ദീപം തെളിച്ചശേഷം അയ്യപ്പസ്വാമിയെ ധ്യാനനിദ്രയില്‍നിന്നുണര്‍ത്തി.






