Sorry, you need to enable JavaScript to visit this website.

VIDEO കൂലിപ്പണിക്കാരന്‍ നടത്തുന്ന തെരുവു ലൈബ്രറി തീയിട്ടു നശിപ്പിച്ചു; സഹായ പ്രവാഹം

മൈസുരു- അഴുക്കുചാല്‍ ശുചീകരണ തൊഴിലാളിയായ 62കാരന്‍ സെയ്ദ് ഇസാഖ് സ്വന്തമായി തെരുവില്‍ നിര്‍മ്മിച്ച സൗജന്യ ലൈബ്രറി സാമൂഹ്യ ദ്രോഹികള്‍ തീയിട്ടു നശിപ്പിച്ചു. ആയിരക്കണക്കിന് പുസ്തകങ്ങള്‍ കത്തിച്ചാമ്പലായി. മൈസുരുവിലെ ഒരു കോര്‍പറേഷന്‍ പാര്‍ക്കില്‍ 10 വര്‍ഷം മുമ്പ് സെയ്ദ് സ്ഥാപിച്ച് നടത്തി വരുന്ന ലൈബ്രറി വെള്ളിയാഴ്ചയാണ് അജ്ഞാതര്‍ അഗ്നിക്കിരയാക്കിയത്. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് ലൈബ്രറി വീണ്ടും സ്ഥാപിക്കാന്‍ സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്. 

പതിനായിരത്തിലേറെ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. ഇവയിലേറെയും കന്നഡ ഭാഷയിലുള്ളവയാണ്. ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലുള്ളവയും ഉണ്ട്. മുവ്വായിരത്തോളം ഭഗവത്ഗീത കോപ്പികള്‍ കത്തിപ്പോയതായും റിപോര്‍ട്ടുണ്ട്. ഈ പ്രദേശത്തുള്ളവര്‍ക്ക് സൗജന്യമായാണ് ഈ പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുന്നത്. ഇവയിലേറെയും പലരും സംഭാവന ചെയ്തവയാണെങ്കിലും സെയ്ദ് സ്വന്തം ചെലവില്‍ വാങ്ങിയവും ഉണ്ട്. കൂടാതെ 17 പത്രങ്ങള്‍ ലൈബ്രറിയില്‍ വരുത്തുന്നതും നടത്തിപ്പും സ്വന്തം ചെലവിലാണ് സെയ്ദ് നോക്കുന്നത്. ഈ ലൈബ്രറി വീണ്ടും പുതുക്കിപ്പണിയും എന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. അക്രമികള്‍ക്കെതിരെ പോലീസില്‍ പരാതി ന്ല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷിച്ചു വരികയാണ്.  

Latest News