വി.എം. കുട്ടിക്ക് പിറന്നാള്‍; 86 ഗാനമാല്യത്തില്‍ ആഘോഷം

കൊണ്ടോട്ടി- ഇശലിന്റെ സുല്‍ത്താന്‍ വി.എം. കുട്ടിക്ക് 86 മാപ്പിളപ്പാട്ട് രചയിതാക്കള്‍ രചിച്ച ഗാനമാല്യത്തില്‍ എണ്‍പത്തിയാറാം പിറന്നാള്‍. വി.എം.കുട്ടിയുടെ ജീവിത ചരിത്രം ഇതിവൃത്തമാക്കിയാണ് എണ്‍പത്തിയാറ് മാപ്പിളപ്പാട്ട് രചയിതാക്കള്‍ ഗാനമാല്യം രചിച്ചത്. ഗാനമാല്യം ഗായകന്‍ ഫിറോസ് ബാബു വി.എം. കുട്ടിക്ക് സമ്മാനമായി സമര്‍പ്പിച്ചു.
ഫൈസല്‍ എളേറ്റില്‍,വിളയില്‍ ഫസീല,മുക്കം സാജിദ,നവാസ് പാലേരി,ബാപ്പു വെള്ളിപറമ്പ്,ബാപ്പു എടപ്പാള്‍, യു.കെ.സലാം, ശിഹാബ് കാരപറമ്പ്, അഷ്‌റഫ് പാലപ്പെട്ടി, അബ്ദുല്‍ സലാം ഫോക്കസ് മാള്‍ സംബന്ധിച്ചു.
പിറന്നാളിനോടനുബന്ധിച്ച് ഇശല്‍ രചന കലാ സാഹിത്യ വേദി പുളിക്കലില്‍ രചനോത്സവം 2021 സംഘടിപ്പിച്ചു. വി.എം. കുട്ടി ഉദ്ഘാടനം ചെയ്തു. എം.എച്ച്. വെള്ളുവങ്ങാട് അധ്യക്ഷനായി. ഡോ. ഹുസൈന്‍ രണ്ടത്താണി, ഒ.എം.കരുവാരക്കുണ്ട്, പക്കര്‍ പന്നൂര്‍, ഫിറോസ് ബാബു സംസാരിച്ചു. ഇശല്‍ രചന കലാ സാഹിത്യ വേദി അംഗങ്ങളുടെ കവിയരങ്ങ്, മാപ്പിളപ്പാട്ട് ആലാപന മത്സരം എന്നിവ നടന്നു. മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

Latest News