കറാച്ചി- മക്കളെ കൊല്ലുന്നത് കാണാന്‍ കഴിയില്ലെന്ന് സഹോദരിക്ക് വോയിസ് മെസേജ് അയച്ച ശേഷം യുവതി ജീവനൊടുക്കി. ഭീഷണിയും ബ്ലാക്ക് മെയിലിംഗും കാരണം ജീവനൊടുക്കിയ യുവതി അവസാനമായി തുടര്‍ച്ചയായി സഹോദരിക്ക് അയച്ച് സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലാണ് സംഭവം.
ഒരു സംഘം തന്നെ അവരുടെ അടുത്തേക്ക് വിളിക്കുകയാണെന്നും പോയില്ലെങ്കില്‍ മക്കളെ അവര്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയാണെന്നുമുള്ള സന്ദേശങ്ങള്‍ അയച്ച ശേഷമാണ് അവര്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്.
ഷദ്മാന്‍ ടൗണില്‍നിന്നുള്ള യുവതിയെ ദിവസങ്ങളായി ഒരുസംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് എ.ആര്‍.വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സംഘത്തിലൊരാള്‍ യുവതിയെ വിവാഹം ചെയ്തതായി വ്യാജ രേഖയുണ്ടാക്കിയെന്നും യുവതിയുമൊത്തുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
കേസ് ഫയല്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.






