Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുമ്പള, മഞ്ചേശ്വരം സംയുക്ത ഖാസിയായി കാന്തപുരം ചുമതലയേറ്റു; കുടുംബ പ്രശ്നങ്ങള്‍ കോടതിയിലേക്ക് നീങ്ങാതെ നോക്കും

പുത്തിഗെ- കുമ്പള, മഞ്ചേശ്വരം സംയുക്ത ഖാസിയായി കാന്തപുരം എ.പി അബൂബര്‍ മുസ്ലിയാർ ചുമതലയേറ്റു.

എം അലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗത്തോടെ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കാന്തപുരം ചുമതലയേറ്റത്.

കുടുംബ പ്രശ്നങ്ങള്‍ കോടതിയിലേക്ക് നീങ്ങാതെ മഹല്ല് തലത്തില്‍ തന്നെ പറഞ്ഞു തീര്‍ക്കുന്നതിന് സംവിധാനം കാണുമെന്നും മഹല്ലുകളുടെ സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി ഇമാമുമാര്‍ക്കും മഹല്ല് നേതൃത്വത്തിനും ആവശ്യമായ ബോധവത്ക്കരണം നടത്തും. പുത്തുഗെ മുഹിമ്മാത്ത് ആസ്ഥാനമായി ഖാസി ഹൗസ് പ്രവര്‍ത്തിക്കും.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് തലപ്പാവ് അണിയിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അലിക്കുഞ്ഞി മുസ്ലിയാർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇബ്‌റാഹിം ഹാദി ചൂരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൂസല്‍ മദനി അല്‍ ബിശാറ, അബ്ദുല്‍ മജീദ് ഫൈസി പൊയ്യത്തബൈല്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ കരീം സഅദി ഏണിയാടി, മദനി ഹമീദ് ഹാജി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സകറിയ ഫൈസി, ലൻഡൻ മുഹമ്മദ് ഹാജി, അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, പാറപ്പള്ളി അബ്ദുല്‍ കാദിര്‍ ഹാജി, ഡിഎംകെ പൊയ്യത്തബയല്‍, നാസിര്‍ ബന്താട് തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Latest News