Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദുമുന്നണി നേതാവിന്‍റെ തലക്കടിയേറ്റു; കോയമ്പത്തൂരില്‍ സംഘർഷം

കോയമ്പത്തൂർ- ഹിന്ദു മുന്നാനി ഉക്കാടം യൂണിറ്റ് വൈസ് പ്രസിഡണ്ട് എസ്. രാമകൃഷ്ണനു (36)  നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും സംഘർഷം. കാറ്ററിംഗ് ജോലിക്കാരനായ രാമകൃഷ്ണൻ ശനിയാഴ്ച രാത്രി വൈകി വീട്ടിലേക്കു മടങ്ങുമ്പോള്‍ രണ്ടു പേർ തലയിൽ ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. പ്രദേശവാസികൾ സ്ഥലത്തെത്തിയതിനെ തുടർന്ന് മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ രക്ഷപ്പെട്ടു.

കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണൻ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

രാമകൃഷ്ണനെതിരായ ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു മുന്നണി പ്രവർത്തകർ കോയമ്പത്തൂർ ജില്ലാ കലക്ടറേറ്റ് ഉപരോധിച്ചു. കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ  ആക്രമണം നടന്നു. കോയമ്പത്തൂർ, ഉക്കാടം മേഖലകളിലെ ഹിന്ദു മുന്നണി പ്രവർത്തകരും ചില മുസ്ലിം സംഘടനകളും തമ്മിൽ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.

പരിക്കേറ്റ രാമകൃഷ്ണനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബിജെപി വനിതാ വിഭാഗം ദേശീയ അധ്യക്ഷയും പാർട്ടി കോയമ്പത്തൂർ സൗത്ത് സ്ഥാനാർത്ഥിയുമായ വനതി ശ്രീനിവാസൻ സന്ദർശിച്ചു. അക്രമികളെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുകയും നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് വനതി പറഞ്ഞു. ക്രമസമാധാനം പാലിക്കേണ്ടതുണ്ടെന്നും കർശനമായ പോലീസ് ജാഗ്രതയാണ് ആവശ്യമെന്നും അവർ പറഞ്ഞു.

 

Latest News