Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

കേരളത്തില്‍ നോമ്പ് തുടങ്ങുമ്പോള്‍ ശക്തമായ  വേനല്‍  മഴയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊച്ചി-കേരളത്തില്‍ റമദാന്‍ വ്രതം തുടങ്ങുന്ന നാളുകളില്‍  വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച്ച ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകും. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല. ഉഷ്ണം കഠിനമായ നാളുകളില്‍ മഴയോടെ നോമ്പ് കാലം തുടങ്ങുന്നത് വിശ്വാസികള്‍ക്ക് ആശ്വാസമാകും. 
 

Latest News