അഞ്ച് വയസ്സിനുതാഴെയുള്ള മൂന്ന് കുട്ടികള്‍ കുത്തേറ്റു മരിച്ച നിലയില്‍; സ്ഥലം വിട്ട മാതാവ് അറസ്റ്റില്‍

ലോസ് ആഞ്ചലസ്- അമേരിക്കയില്‍ അഞ്ച് വയസ്സിനു താഴെയുള്ള മൂന്ന് കുട്ടികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തയ സംഭവത്തില്‍  കുട്ടികളുടെ അമ്മ  അറസ്റ്റിലായി. താമസിക്കുന്ന അപ്പാർട്ട്‌മെന്റിനകത്തായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍. അമ്മയെ കാണാനുണ്ടായിരുന്നില്ല.

https://www.malayalamnewsdaily.com/sites/default/files/2021/04/11/arrestlady.jpg

ലോസ് ആഞ്ചലസില്‍നിന്ന്  322 കിലോമീറ്റർ അകലെ തുലാരെ കൗണ്ടിയിലാണ് ലിലിയാന കാരില്ലോ (30) അറസ്റ്റിലായത്. കുട്ടികളുടെ മുത്തശ്ശി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതും പോലീസില്‍ അറിയിച്ചതുമെന്ന് പോലീസ് ലഫ്റ്റനന്റ് റൌള്‍ ജോവൽ പറഞ്ഞു.

കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകളെന്നും മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ലിലിയാന കാർ ഓടിച്ച് പോകുമ്പോള്‍ ബേക്കേഴ്‌സ്‌ഫീൽഡ് പ്രദേശത്ത് വാക്കേറ്റമുണ്ടായതായി പറയുന്നു.  പിന്നീട് സഞ്ചരിച്ച കാർ ഉപേക്ഷിച്ച് മറ്റൊരു വാഹനം തട്ടിയെടുത്താണ് സ്ഥലം വിട്ടതെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ അമ്മ അറസ്റ്റിലായങ്കെലും മറ്റു പ്രതികളുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരും.

 

Latest News