Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഒറ്റ ദിവസം ഒന്നരലക്ഷത്തിലേറെ പേർക്ക് കോവിഡ്; മരണനിരക്കും ഉയരുന്നു

ന്യൂദല്‍ഹി- രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,879 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 839 മരണം സ്ഥിരീകരിച്ചു. 11 ലക്ഷത്തിലേറെ പേർ നിലവിൽ ചികിത്സയിലുണ്ട്. 

ആറു ദിവസമായി തുടർച്ചയായി  പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലാണ്. 11,08,087 ആണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകള്‍. 1,20,81,443 പേർ ഇതിനകം രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.മരണസംഖ്യ 1,69,275 ആയാണ് വർധിച്ചത്. മൊത്തം രോഗബാധ 1,33,58,805.

Latest News