Sorry, you need to enable JavaScript to visit this website.

സമ്പൂര്‍ണ ലോക്ഡൗണിന് മഹാരാഷ്ട്രയില്‍ നീക്കം

മുംബൈ- കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചന. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് അനുകൂല സമീപനമാണ് ഉദ്ധവ് താക്കറെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് തീരുമാനം ഉണ്ടായേക്കും.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയും മഹാരാഷ്ട്രയിലാണ്. ഏതാനും ദിവസങ്ങളായി അമ്പതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ഈ സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂവും ആഴ്ചാവസാനം ലോക്ഡൗണും ഏര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, അടുത്ത 15 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇന്നലെ മുംബൈ നഗരം വിജനമായി.

 

Latest News