രണ്ടാം ഡോസ് വൈകും, ആദ്യ ഡോസ് വാക്‌സിന്‍ വിതരണം വിപുലമാക്കുന്നു

റിയാദ്- വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ വിതരണം വിപുലമാക്കാനും രണ്ടാം ഡോസ് അപ്പോയിന്റ്‌മെന്റുകള്‍ നീട്ടിവെക്കാനും സമയക്രമം മാറ്റാനും തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹത്തിലെ വലിയ വിഭാഗത്തിന് ആദ്യ ഡോസ് നല്‍കാന്‍ വേണ്ടിയാണ് രണ്ടാം ഡോസ് അപ്പോയിന്റ്‌മെന്റുകള്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചത്. രണ്ടാം ഡോസിന് നിലവിലുള്ള അപ്പോയിന്റ്‌മെന്റുകളെല്ലാം ഇന്നു മുതല്‍ നീട്ടിവെച്ചിട്ടുണ്ട്. രണ്ടാം ഡോസ് നല്‍കല്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Latest News